FLASH NEWS

Showing posts with label SCIENCE. Show all posts

Thursday, July 31, 2014

LAYERING VIDEO | പതിവയ്ക്കല്‍


LAYERING



പതിവെയ്ക്കല്‍ (Layering)ചെടികളിൽ രണ്ട്  തരത്തിൽ ചെയ്യാറുണ്ട് . 
1.ചെടിയുടെ തണ്ട്, മണ്ണിലേക്ക് വളച്ച് വളഞ്ഞഭാഗം മണ്ണിനടിയിലിരിക്കത്തക്കവണ്ണം താഴ്ത്തി പതിച്ചു വയ്ക്കുന്നു. മണ്ണില്‍ പതിഞ്ഞിരിക്കുന്ന തണ്ടില്‍ മുറിവോ ചതവോ വരുത്തിയാല്‍ ആ ഭാഗത്തുനിന്നും ധാരാളം വേരുകള്‍ പൊട്ടിക്കിളിര്‍ത്തുവരും. അതിനുശേഷം വളഞ്ഞഭാഗം മാതൃസസ്യത്തില്‍ നിന്നും മുറിച്ചു മാറ്റി നട്ടാല്‍ പുതിയൊരു ചെടിയായി വളര്‍ന്നുകൊള്ളും.
മണ്ണില്‍ വളച്ചുവച്ചിരിക്കുന്ന ഭാഗത്തെ പുറന്തൊലി മോതിരവളയംപോലെ ഛേദിച്ചുകളഞ്ഞശേഷം മണ്ണില്‍ പതിച്ചുവയ്ക്കുന്നതാണ് റിങ്ങിങ്ങ് (ringing). റിങ്ങിങ്ങ് നടത്തിയ തണ്ടിനു മുകളില്‍നിന്ന് പോഷകസാധനങ്ങളും ഹോര്‍മോണുകളും റിങ്ങിനുമുകളില്‍ അടിഞ്ഞു കൂടുന്നതിനാലാണ് അവിടെ    ധാരാളമായി വേരുകള്‍ ഉണ്ടാകുന്നത്.
2.  ചെടിയുടെ അനുയോജ്യമായ ഒരു കൊമ്പ്  എടുത്ത്  അതിൽ ഒരു സെന്റിമീറ്റർ വീതിയിൽ വളയാകൃതിയിൽ തൊലി ചെത്തി മാറ്റുക ഈ ഭാഗത്ത്‌ ചകിരിചോറും മണ്ണും മരപ്പൊടിയും ചേർന്ന നനഞ്ഞ മിശ്രിതം വച്ച് കെട്ടുക ഈ ഭാഗം പോളി ത്തീൻ കൊണ്ട് പൊതിഞ്ഞ്  രണ്ടറ്റവും കെട്ടുക 2 മാസങ്ങൾക്ക് ശേഷം വേരുകൾ ഉണ്ടാകുമ്പോൽ കൊമ്പ് മുറിച്ച് നടാവുന്നതാണ് .
മുന്തിരി, മുല്ല, റോസ, മാവ്, ആപ്പിള്‍, പ്ലാവ്, പ്ലം, പിയര്‍ എന്നിവയിലൊക്കെ പതിവയ്ക്കല്‍ സാധാരണയായി നടത്താം.


VIDEO


Read more

Sunday, January 6, 2013

MEDICINAL PLANTS


                                                                  3 )o ക്ലാസ്സ്‌ പരിസരപഠനത്തിലെ 'നട്ടു നനച്ചു വളര്‍ത്താം ' 4 )ക്ലാസ്സ്‌  പരിസരപഠനത്തിലെ " ആശ്വാസമേകാം  രക്ഷപ്പെടുത്താം " എന്നീ  പാഭാഗങ്ങളെ  ആസ്പദമാക്കിയാണ്    ഇന്നത്തെ പോസ്റ്റ്‌ . നമുക്ക് ചുറ്റും ഔഷധഗുണമുള്ള ധാരാളം ചെടികളുണ്ട്‌  അവയില്‍ ചിലത് തനിയേ മുളച്ചുവരുന്നവയാണ് ; തുമ്പ ,തൊട്ടാവാടി , കുടങ്ങല്‍ എന്നിവ  എന്നാല്‍ വീട്ടുമുറ്റത്ത്‌ വളര്‍ത്തുന്ന ചെടികളുമുണ്ട്‌  തുളസി, കറിവേപ്പ് എന്നിവ  മറ്റ് ചിലവ മരുന്ന് നിര്‍മാണത്തിനായി കൃഷി ചെയ്യുന്നവയാണ് ഉദാഹരണമായി ആടലോടകം, കൂവളം തിപ്പലി എന്നിവ നമുക്ക് ഇവയെ ഒന്ന് തരാം തിരിക്കാം ചില ചെടികളുടെ ചിത്രങ്ങളും കണ്ടുനോക്കാം . ഔഷധ സസ്യങ്ങളെ സംരംക്ഷിക്കാന്‍ കൂട്ടുകാര്‍ ശ്രമിക്കുമല്ലോ ?
             കേരളത്തിലെ ഔഷധ സസ്യങ്ങള്‍ ,നാടന്‍പേരുകള്‍, ഔഷധഗുണം എന്നിവയുടെ പട്ടിക കൂടി കാണുക  
                                   ഇവിടെ ക്ലിക്ക് ചെയ്യുക
     
ഔഷധ സസ്യങ്ങള്‍
  തനിയെ  മുളച്ചുവരുന്നവ        നട്ടുവളര്‍ത്തുന്നവ
തൊട്ടാവാടിആടലോടകം
തുമ്പകറിവേപ്പ്
കുറുന്തോട്ടി ആര്യവേപ്പ്
മുത്തങ്ങ കച്ചോലം
കീഴാര്‍നെല്ലിബ്രഹ്മി
കൊടങ്ങല്‍ തുളസി
കൊടുവേലി കയ്യൂന്നി
നെല്ലി മഞ്ഞള്‍
ശതാവരി ഇഞ്ചി
തഴുതാമ കറ്റാര്‍വാഴ
നിലപ്പന ചന്ദനം
അത്തി കൂവളം
ഇത്തി ഉമ്മം
പേരാല്‍
അരയാല്‍
                                            
                                      ചിത്രങ്ങള്‍

      കറ്റാര്‍വാഴ
                                           
                                    
     തുളസി
                                                         
                                             
      കൊടങ്ങല്‍
                                                             
                                                      



       ബ്രഹ്മി
                                     

  കയ്യൂന്നി
                                                           
                      
                      
                      
Read more

Wednesday, December 12, 2012

GLASS FROG

കണ്ണാടിത്തവള.

കണ്ണാടിത്തവളയുടെ ചിത്രങ്ങളും വീഡിയോയും  കണ്ടല്ലോ കൂട്ടുകാരെ എന്താ വിശ്വസിക്കാന്‍ കഴിയുന്നില്ലേ ? ഗ്ലാസ് പോലുള്ള  ശരീരത്തിനുള്ളില്‍  കാണുന്നത് തവളയുടെ  ഹൃദയം ,കരള്‍ , ദഹനാവയവം എന്നിവയാണ്  . തെക്കെ അമേരിക്ക ,മധ്യ അമേരിക്ക എന്നിവിടുങ്ങളിലെ പര്‍വത നിരകളില്‍ കാണപ്പെടുന്ന ഒരിനം തവളയാണ്  കണ്ണാടിത്തവള ഇവയുടെ ശരീരം സുതാര്യമായതിനാലാണ്  ഈ പേര്  വന്നത് .  ശരീരം
ഗ്ലാസ് പോലുള്ള ഇനിയും  ജീവികളുണ്ട്  അവയുടെ വിശേഷങ്ങള്‍ പിന്നീടൊരിക്കല്‍ ആകാം  കമന്റുകള്‍   എഴുതാന്‍  മറക്കരുത്
(ബ്ലോഗിന്റെ വലതു വ
ശത്ത്  comment box  ല്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം . )

               SLIDE SHOW

VIDEO
Read more