LAYERING VIDEO | പതിവയ്ക്കല്‍
LAYERING
പതിവെയ്ക്കല്‍ (Layering)ചെടികളിൽ രണ്ട് തരത്തിൽ ചെയ്യാറുണ്ട് .
1.ചെടിയുടെ തണ്ട്, മണ്ണിലേക്ക് വളച്ച് വളഞ്ഞഭാഗം മണ്ണിനടിയിലിരിക്കത്തക്കവണ്ണം താഴ്ത്തി പതിച്ചു വയ്ക്കുന്നു. മണ്ണില്‍ പതിഞ്ഞിരിക്കുന്ന തണ്ടില്‍ മുറിവോ ചതവോ വരുത്തിയാല്‍ ആ ഭാഗത്തുനിന്നും ധാരാളം വേരുകള്‍ പൊട്ടിക്കിളിര്‍ത്തുവരും. അതിനുശേഷം വളഞ്ഞഭാഗം മാതൃസസ്യത്തില്‍ നിന്നും മുറിച്ചു മാറ്റി നട്ടാല്‍ പുതിയൊരു ചെടിയായി വളര്‍ന്നുകൊള്ളും.

മണ്ണില്‍ വളച്ചുവച്ചിരിക്കുന്ന ഭാഗത്തെ പുറന്തൊലി മോതിരവളയംപോലെ
ഛേദിച്ചുകളഞ്ഞശേഷം മണ്ണില്‍ പതിച്ചുവയ്ക്കുന്നതാണ് റിങ്ങിങ്ങ് (ringing).
റിങ്ങിങ്ങ് നടത്തിയ തണ്ടിനു മുകളില്‍നിന്ന് പോഷകസാധനങ്ങളും ഹോര്‍മോണുകളും
റിങ്ങിനുമുകളില്‍ അടിഞ്ഞു കൂടുന്നതിനാലാണ് അവിടെ ധാരാളമായി
വേരുകള്‍ ഉണ്ടാകുന്നത്.
2. ചെടിയുടെ അനുയോജ്യമായ ഒരു കൊമ്പ് എടുത്ത് അതിൽ ഒരു സെന്റിമീറ്റർ വീതിയിൽ വളയാകൃതിയിൽ തൊലി ചെത്തി മാറ്റുക ഈ ഭാഗത്ത് ചകിരിചോറും മണ്ണും മരപ്പൊടിയും ചേർന്ന നനഞ്ഞ മിശ്രിതം വച്ച് കെട്ടുക ഈ ഭാഗം പോളി ത്തീൻ കൊണ്ട് പൊതിഞ്ഞ് രണ്ടറ്റവും കെട്ടുക 2 മാസങ്ങൾക്ക് ശേഷം വേരുകൾ ഉണ്ടാകുമ്പോൽ കൊമ്പ് മുറിച്ച് നടാവുന്നതാണ് .

മുന്തിരി, മുല്ല, റോസ, മാവ്, ആപ്പിള്‍, പ്ലാവ്, പ്ലം, പിയര്‍ എന്നിവയിലൊക്കെ പതിവയ്ക്കല്‍ സാധാരണയായി നടത്താം.
VIDEO
എന്റെ യൂട്യൂബ് വീഡിയോ കുട്ടികള്‍ക്ക് പ്രയോജനപ്പെടുവാന്‍ ഇവിടെ പോസ്റ്റ് ചെയ്തതിന് നന്ദി.
ReplyDelete