FLASH NEWS

Saturday, March 30, 2013

SUMMER VACATION





    മറ്റൊരു അവധിക്കാലം കൂടി വന്നെത്തി. ഇനിയുള്ള രണ്ട് മാസക്കാലം സ്കൂൾ തിരക്കുകളിൽ നിന്നും വിട .വീടും പറമ്പും കളിയുടെ കോലാഹലങ്ങൾ നിറഞ്ഞൊരു അവധിക്കാലം ഉണ്ടായിരുന്നു . ഇന്നിപ്പോൾ പുതിയ തലമുറയ്ക്ക് പുതിയ വിനോദങ്ങൾ. കൂടുതലും വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞു കൂടുന്നു . കമ്പ്യൂട്ടർ ഗയിമുകൾ, ടിവി ,ഇന്റർനെറ്റ്‌ ഇങ്ങനെ പോകുന്നു വിനോദങ്ങൾ. ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ വീണ്ടും പഠനത്തിന്റെ തിരക്കിലാകുന്നു.....
എന്തായാലും ഒരു കാര്യം ശ്രദ്ധിക്കുക കൂട്ടുകാരുമൊത്തുള്ള വിനോദങ്ങളിൽ അമിതാവേശത്താൽ അപകടങ്ങളിൽ ചെന്ന് ചാടാതിരിക്കുക. പ്രത്യേകിച്ചും ജലാശയങ്ങളിലെ കളികളിൽ ജാഗ്രത പുലർത്തുക . പത്ര മാധ്യമങ്ങളിൽ ഇടയ്ക്കിടെ വരാറുള്ള ദുരന്ത വാർത്തകൾ ഈ അവധിക്കാലത്തെങ്കിലും ആവർത്തിക്കരുതെന്ന ഓർമ്മപ്പെടുത്തലോടെ ഏവർക്കും സന്തോഷകരമായ ഒരു അവധിക്കാലം ആശംസിക്കുന്നു .



0 comments: